ഗുണ്ടാ-അക്രമി സംഘങ്ങളും  മാവോയിസ്റ്റുകളും പിടിമുറുക്കുന്നു

0

മാവോയിസ്റ്റ് സാന്നിധ്യത്തോടൊപ്പം വില്ലേജില്‍ ഗുണ്ടാഅക്രമി സംഘങ്ങളും പിടിമുറുക്കുന്നതായി ആശങ്ക. കൊവിഡ് വ്യാപനത്തിനിടെ മാളങ്ങളിലായിരുന്ന മാവോയിസ്റ്റ് -അക്രമി ഗുണ്ടാസംഘങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. ആവര്‍ത്തിച്ചുവരുന്ന സംഭവങ്ങള്‍ പോലീസിന് തലവേദന സൃഷ്ടിക്കുന്നു.

 മുമ്പ് പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ ആക്രമണം നടത്തുകയും കോളനികളില്‍ നിത്യ സന്ദര്‍ശനം നടത്തുകയും ചെയ്ത് വഴി പരിചയമുള്ള മാവോയിസ്റ്റ് സംഘമാണ് കഴിഞ്ഞ ദിവസം നിരവില്‍പ്പുഴ മുണ്ടങ്കുന്ന് കോളനിയിലും ഇന്ന് പുലര്‍ച്ചെ പോലീസ് സ്റ്റേഷനു സമീപത്തെ നാടന്‍ ഭക്ഷണശാല എത്തിയതെന്ന് കരുതാന്‍ ന്യായമുണ്ട്. ആയുധധാരികളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും സംഘമാണ് കഴിഞ്ഞദിവസം എത്തിയത്. ജയണ്ണ ഉള്‍പ്പെടെ ഷാര്‍പ് ഷൂട്ടര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുള്ള മാവോയിസ്റ്റ് നേതാക്കള്‍ നയിക്കുന്ന സംഘമാണ് തൊണ്ടര്‍നാട് പഞ്ചായത്ത് എത്തിയിരിക്കുന്നത് .ആളുകളില്‍നിന്ന് ഭക്ഷണം ശേഖരിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. ഇന്നലെ തോക്കുമായി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായി. വെള്ളമുണ്ടയിലെ പെട്രോള്‍ പമ്പ് ഉടമസ്ഥന്മാര്‍ തമ്മിലെ തര്‍ക്കത്തില്‍ ഇടപെടാന്‍ ചുരം കയറി  മാരകായുധങ്ങളുമായി ആറംഗ സംഘമെത്തിയ വാര്‍ത്തയും മുമ്പില്ലാത്തതാണ്.  വെള്ളമുണ്ട, കോറോം സ്റ്റേഷനുകളുടെ  പരിധിയില്‍ വരുന്ന വിജനപ്രദേശങ്ങളും പ്രാദേശികമായി ചില വിഭാഗങ്ങളുടെ പിന്തുണയും വടക്കെ വയനാടിന്റെ ഈ ഭാഗങ്ങള്‍  ക്രിമിനല്‍ നിയമ വിരുദ്ധ സംഘടനകളുടെ ഇഷ്ട താവളമാകാന്‍ കാരണമായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!