ചട്ടിയോടെ ചെടികള്‍ മോഷ്ടിച്ചെന്ന് പരാതി

0

സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഫുട്പാത്ത് കൈവരികളില്‍ സ്ഥാപിച്ച ചെടിച്ചട്ടികള്‍ മോഷണം പോയതായി ആരോപണം. ട്രാഫിക് ജംഗ്ഷന് സമീപം കച്ചവട സ്ഥാപന ഉടമ സ്വന്തം ചെലവില്‍ സ്ഥാപിച്ച 9 ചെടിച്ചട്ടികളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.

കടകള്‍ക്ക് മുന്നില്‍ ഫുട്പാത്ത് കൈവരികളില്‍ സ്ഥാപന ഉടമ സ്ഥാപിക്കുകയും, രണ്ട് വര്‍ഷമായി പരിപാലിച്ചു പോരുന്നതുമായ ചെടികളും ചട്ടികളുമാണ് മോഷണം പോയതായി ആരോപണം ഉയരുന്നത്. രാത്രിയില്‍ ചെടിച്ചട്ടികള്‍ എടുത്ത് പോകുന്നതിന്റെ സി സി ടി വി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. നഗരത്തെ സൗന്ദര്യ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കൈവരികളില്‍ സ്ഥാപിച്ച ചെടികള്‍ മോഷണം പോകുന്നത് പതിവായിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

എന്നാല്‍ ടൗണിലെ കൈവരികളില്‍ മുഴുവനും ചെടിച്ചട്ടികള്‍ സ്ഥാപിക്കാന്‍ നഗരസഭ സ്വകാര്യ നഴ്‌സറിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി മുന്‍പ് സ്ഥാപിച്ചവ മാറ്റുന്ന പ്രവര്‍ത്തിയുടെ ഭാഗമായി ചെടിച്ചട്ടികള്‍ രാത്രി കാലങ്ങളില്‍ മാറ്റുന്നുണ്ടന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!