പ്രാഥമികാരോഗ്യ കേന്ദ്രം: കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു 

0

വടുവന്‍ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിട നിര്‍മ്മാണം  പാടിവയലില്‍ പുരോഗമിക്കുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ഒന്നരക്കോടിരൂപ ചിലവിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 2017-ല്‍ തറക്കല്ലിട്ട പദ്ധതി അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടവും ഇതിനോടുചേര്‍ന്നാണ്. 2017-ലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടത്. വേഗത്തില്‍ പണിയാരംഭിച്ചെങ്കിലും പലകാരണങ്ങളാല്‍ മന്ദഗതിയിലായി. 2018-ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നടന്നില്ല. തീരദേശ വികസന അതോറിറ്റിയാണ് നിര്‍മ്മാണ ചുമതല ആദ്യമേറ്റെടുത്തത്. പിന്നീട് സ്വകാര്യ കരാറുകാരന് കൈമാറി. ആറായിരം ചതുരശ്രയടിയില്‍ വലിപ്പമുളള കെട്ടിടമാണ് പൂര്‍ത്തിയാകുന്നത്. രണ്ടുനിലകളില്‍ കിടത്തി ചികിത്സയടക്കമുളള സംവിധാനങ്ങളുണ്ടാകും. ചുമര്‍ തേക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം മാസങ്ങളോളം ഇവിടെ ഒരുപണിയും നടന്നിരുന്നില്ല. സൗകര്യങ്ങളില്ലാത്ത താല്‍ക്കാലിക സംവിധാനത്തിലാണ് ഇപ്പോഴും വടുവന്‍ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തോട്ടംതൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന ആശുപത്രിയാണിത്. പണികള്‍ വേഗത്തില്‍ നടക്കുന്നുണ്ടെന്നും മൂന്നുമാസത്തിനുളളില്‍ പൂര്‍ത്തിയാകുമെന്നും മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!