പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ സംഭവം   പ്രതി അറസ്റ്റില്‍

0

ഒരാഴ്ച്ച മുന്‍പാണ് ഇരുളം ചുണ്ടകുന്ന് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത കാട്ടുനായ്ക്ക വിഭാഗത്തിലെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടികൊണ്ട് പോയത്. സംഭവത്തില്‍ പ്രദേശത്തെ വെളുത്തുരികുന്നിലെ ശരത് ( 24 ) നെ കേണിച്ചിറ പോലീസ് കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസറെ വിവരം അറിയിച്ചിട്ടും പ്രമോട്ടറെ കോളനിയില്‍ വിട്ടെങ്കിലും വിവരം പോലീസില്‍ അറിയിക്കാതെ ഒതുക്കുകയായിരുന്നു. പ്രദേശത്തെ അങ്കണ്‍വാടി വര്‍ക്കര്‍ , ആശ വര്‍ക്കര്‍ എന്നിവരും  വിവരം മൂടി വെച്ചുവെന്നും പരാതിയുണ്ട്.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  ആര്‍ ഇളങ്കോ ഐ പി എസ് അന്വേഷിച്ച് നടപടിയെടുക്കാന്‍ കേണിച്ചിറ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോക്സോ ആക്ട്പ്രകാരം കേസെടുത്ത് ശരതിനെ അറസ്റ്റ് ചെയ്തത്. കല്‍പറ്റ പോക്സോ കോടതി പ്രതിയെ റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ കണിയാമ്പറ്റ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!