ആശങ്ക വിതച്ച് കോവിഡ്

0

ആശങ്ക വിതച്ച് കോവിഡ് കുതിക്കുകയാണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി 30 ലക്ഷത്തിലേക്ക് അടുത്തു. 22,848,019 പേര്‍ക്കാണ് ഇതുവരെ സ്ഥിരീകരിച്ചത്. എട്ട് ലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 796,318 പേരാണ് ഇതുവരെ ബാധിച്ച് മരിച്ചത് .ഒന്നര കോടിയോളം ആളുകള്‍ ഇതിനകം രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ് . 15,500,291 പേരാണ് രോഗമുക്തി നേടിയത്. വിവിധ രാജ്യങ്ങളിലായി 65 ലക്ഷത്തോളം ആളുകള്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. 6,551,410 ആക്ടീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 61,878 പേര്‍ ഗുരുതരാവസ്ഥയിലാണ്.അമേരിക്കയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 5,745,710 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ ബാധിച്ചത്.ഇന്നലെ 44,779 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,048 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 177,382 ആയി.ബ്രസീല്‍ ആണ് അമേരിക്കയ്ക്കു തൊട്ടു പിന്നിലുള്ളത്. ബ്രസീലില്‍ ഇതുവരെ 3,505,097 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 44,684 പുതിയ കേസുകളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം 1,234 കോവിഡ് മരണങ്ങളും സംഭവിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!