കഴിഞ്ഞ ദിവസം അന്തരിച്ച സി.കെ രാഘവന്‍ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ചെയര്‍പേഴ്സണ്‍ വി.ജെ കമലാക്ഷി ടീച്ചര്‍ വിദ്യാഭ്യാസ രംഗത്ത് വയനാട്ടിലെ അതികായരി ലൊരാളായിരുന്നുവെന്ന് പുല്‍പ്പള്ളിസിറ്റി ക്ലബ്ബ് അനുശോചന യോഗത്തില്‍ ഓര്‍മ്മിച്ചു. വയനാടിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കായി പിന്നാക്ക ന്യൂനപക്ഷ ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി തന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തെ ഉപയോഗിച്ച മഹത് വനിതയായിരുന്നു കമലാക്ഷി. അനുശോചന യോഗത്തില്‍ എന്‍യു ഉലഹന്നാന്‍ അദ്ധ്യക്ഷനായിരുന്നു.ജോര്‍ജ് തട്ടാംപറമ്പില്‍, ജോസ് കണ്ടംതുരുത്തി, പിഎ ഡിവന്‍സ് ,മാത്യു ഉണ്ണിയാപ്പള്ളി. സിഡി ബാബു ,ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.