കൊവിഡ്  ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്  സെന്റര്‍ പ്രവര്‍ത്തന സജ്ജമായി

0

മീനങ്ങാടി പഞ്ചായത്തില്‍ കൊവിഡ്  ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്  സെന്റര്‍ പ്രവര്‍ത്തന സജ്ജമായി.10 ലക്ഷം രൂപ ചിലവിലാണ് മീനങ്ങാടി  ട്രൈബല്‍ ഹോസ്റ്റല്‍ സി.എഫ്.എല്‍.റ്റി.സിയായി നവീകരിച്ചത്.70 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ്  ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. പോളിടെക്‌നിക് കെട്ടിടമായിരുന്നു സെന്ററിനായി ആദ്യം കണ്ടെത്തിയത്.   എന്നാല്‍  കെട്ടിടത്തിലെ സൗകര്യം  പോരാതെ വന്നതോടെയാണ് മീനങ്ങാടി ട്രൈബല്‍ ഹോസ്റ്റല്‍ കൊവിഡ്  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്  സെന്ററായി തെരഞ്ഞെടുത്തത്.

10 ലക്ഷം രൂപയോളം ചെലവിട്ടാണ് സെന്ററിനുള്ള നവീകരണം പൂര്‍ത്തിയാക്കിയത്.  മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള കൊവിഡ് രോഗികളെ ഇവിടെ ചികിത്സിക്കില്ല.ജീവനക്കാരുടെ പോസ്റ്റുകള്‍ കൂടി നടത്തുകയാണെങ്കില്‍  സെന്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന്  മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!