സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലാ കലക്ടര്‍ പതാക ഉയര്‍ത്തും, മന്ത്രി പങ്കെടുക്കില്ല

0

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നാളെ (ആഗസ്റ്റ് 15) കല്‍പ്പറ്റ എസ്.കെ.എം..ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.40 ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരേഡ് ഉണ്ടാവില്ല. മുഖ്യാതിഥിയായി മന്ത്രിയും പങ്കെടുക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയം പ്രതിനിധികളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. 9.07 ന്ചടങ്ങുകള്‍ അവസാനിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!