കോവിഡ് ടെസ്റ്റ് : സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും

0

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ചര്‍ച്ച നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്വം കൂടി ലഭിക്കുന്നതോടെ ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇത് രോഗബാധയേല്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സഹായകരമാകും. സര്‍ക്കാര്‍ നിര്‍ദേശിച്ച ടെസ്റ്റിംഗ് ഫീസിലായിരിക്കും സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. കോവിഡ് 19 രോഗ നിര്‍ണയത്തിനായി വരുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി  നെഗറ്റീവ് ആയാലും ഇവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് 19 രോഗികളെ പരിചരിക്കുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും  പാലിക്കുന്നുണ്ടെന്ന്  ഉറപ്പു വരുത്തന്നതിനുള്ള നടപടികള്‍ സ്വീകരിക്ക ണമെന്നും അവര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡേ.ആര്‍.രേണുക, സി എഫ് എല്‍ ടി സി നോഡല്‍ ഓഫീസര്‍ ഡോ. ചന്ദ്രശേഖരന്‍, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍  പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!