രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് 

0

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരില്‍ ഒരാള്‍ക്കാണ് ഇന്നു  കോവിഡ് സ്ഥിരീകരിച്ചത്.ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ 150 ല്‍ അധികം ആളുകളോട്  ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. റവന്യൂ, ഫയര്‍ഫോഴ്‌സ് , ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ എന്നിവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!