പെരിക്കല്ലൂരില്‍ അതീവജാഗ്രത 

0

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍  സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക്  കൊവിഡ്  സ്ഥിരീകരിച്ചതോടെ ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട ഏഴുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.പെരിക്കല്ലൂരും സമീപ പ്രദേശങ്ങളിലും പോലീസും ആരോഗ്യ വകുപ്പും കനത്ത ജാഗ്രത പുലര്‍ത്തുന്നു. ഏഴു പേരും ലോറി ഡ്രൈവറുടെ ബന്ധുക്കളാണ്.ആറു പേര്‍ പെരിക്കല്ലൂര്‍ സ്വദേശികളും ഒരാള്‍ ചെറ്റപ്പാലം സ്വദേശിനിയുമാണ്.പെരുന്നാളിന് ബന്ധുവീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ സമ്പര്‍ക്കമുണ്ടായതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.

കോയമ്പത്തൂരില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ക്ക് ഏഴാം തീയ്യതിയാണ് രോഗം സ്ഥിരീകരിച്ചത്.ഇയാള്‍ക്ക് പെരിക്കല്ലൂര്‍ അങ്ങാടിയില്‍ സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലുള്‍പ്പെടുത്തിയിരുന്നു. 46 പേര്‍ക്ക് ലോറി ഡ്രൈവറുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായതായി കണ്ടെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുകയാണ്.കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പെരിക്കല്ലൂരില്‍ കനത്ത ജാഗ്രത തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തടയുന്നതിനായി പ്രദേശം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!