കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ സ്റ്റേ റൂമില്‍വെച്ച് ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച സംഭവത്തിലാണ് ഐടി വിഭാഗം പരിശോധന നടത്തിയത്. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും രണ്ടംഗ സംഘം ഡിപ്പോയിലെത്തിയത്. തുടര്‍ന്ന് മെഷീന്‍ പൊട്ടത്തെറിച്ച റൂമും മെഷീനും സംഘം പരിശോധിച്ചു. മെഷീന്‍ പൊട്ടിത്തെറിക്കാനുള്ള കാരണങ്ങള്‍ സംബന്ധിച്ചുള്ള സംഘത്തിന്റെ വിശദമായ റിപ്പോര്‍്ട്ട് കെഎസ്ആര്‍ടിസി എംഡിക്ക് കൈമാറും. ഇത് സംബന്ധിച്ചുള്ള വിവിരങ്ങള്‍ പുറത്തുവിടാന്‍ പരിശോധന സംഘം തയ്യാറായിട്ടില്ല. അതേസമയം മെഷീന്‍ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൊലിസ് ഫോറന്‍സിക് വിഭാഗത്തിനുകൈമാറും സാധ്യതയുണ്ടന്നാണ് ലഭിക്കുന്ന വിവരം.
Sign in
Sign in
Recover your password.
A password will be e-mailed to you.