സുല്‍ത്താന്‍ ബത്തേരി താലൂക്കിലും മഴ കനത്തു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളിത്തിനടിയില്‍

0

വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇതോടെ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ താമസി്ക്കുന്ന 150-ാളം കുടുംബങ്ങളിലെ 600-ാളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. നെന്മേനി,പൂതാടി,നൂല്‍പ്പുഴ,പുല്‍പ്പള്ളി,കൃഷ്ണഗിരി,മുള്ളന്‍കൊല്ലി തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മഴ ശക്തമായി തുടരുകയാണങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടിവരും.തയ്യാറെടുപ്പുകള്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!