ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്;

20 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് (6.08.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 20 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 797 ആയി. ഇതില്‍ 414 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 383 പേരാണ് ചികിത്സയിലുള്ളത്. 364 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!