സ്വകാര്യ സ്‌കൂളുകളുടെ പേരില്‍ തട്ടിപ്പ് 

0

സ്വകാര്യ സ്‌കൂളുകളുടെ പേര് പറഞ്ഞ് കടകളില്‍ കയറി സാധനം വാങ്ങി പറ്റിക്കുന്ന വിരുതന്‍ ഒരു ഇടവേളക്കു ശേഷം വീണ്ടും വെള്ളമുണ്ടയില്‍. വെള്ളമുണ്ടയിലെ സ്വകാര്യ സ്‌കൂളുകളുടെയും, സ്‌കൂളിലെ ടീച്ചര്‍മാരുടെയും പേരുകള്‍ പറഞ്ഞു കൊണ്ടാണ് വെള്ളമുണ്ട ടൗണ്‍ കേന്ദ്രീകരിച്ച് ഒരു വിരുതന്‍ സാധനങ്ങള്‍ വാങ്ങി പോകുന്നത്. മാസങ്ങളായി പല കടക്കാരെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇയാള്‍ ഇറച്ചി കടകളിലും, പലചരക്ക് കടകളിലും ഇതുപോലെ തട്ടിപ്പ് നടത്തി സാധനങ്ങള്‍ വാങ്ങി .വ്യാപാരികള്‍ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ സാധനം വാങ്ങാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നറിയുന്നത്.പറ്റിക്കപ്പെട്ട കച്ചവടക്കാര്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!