ഗുരുതര ലക്ഷണങ്ങളില്ലാത്തവര്‍ ഇനി 14 ദിവസം ഹോം ഐസൊലേഷന് വിധേയമാകണം

0

ഗുരുതര ലക്ഷണങ്ങളില്ലാത്തവര്‍ ഇനി 14 ദിവസം ഹോം ഐസൊലേഷന് വിധേയമാകണം. ഒമാന്‍ ആരോഗ്യ മന്ത്രാലയം.
കോവിഡ് പരിശോധന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. കോവിഡ് ഗുരുതരമല്ലാത്ത രോഗികളുടെ ഹോം ഐസോലേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവര്‍ക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതല്‍ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങള്‍ വരെയുള്ളവരെ പരിശോധനയില്ലാതെ തന്നെ പോസിറ്റിവ് കേസായി പരിഗണിക്കുകയും ഹെല്‍ത്ത് കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും. ഇവര്‍ 14 ദിവസം വീടുകളിലോ താമസ സ്ഥലങ്ങളിലോ ഐസൊലേഷന്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!