ബത്തേരി നഗരസഭ ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ക്കെതിരെ  സിപിഎം 

0

ഭൂരഹിതര്‍ക്കും ഭവനം ഇല്ലാത്തവര്‍ക്കും വേണ്ടി ചെതലയത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നഗരസഭ അഞ്ചു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ഫ്‌ലാറ്റ് നിര്‍മ്മാണ പദ്ധതിക്ക് തടസം ഉന്നയിച്ച  നഗരസഭ ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ കണ്ണിയന്‍ അഹമ്മദ് കുട്ടി രാജിവെച്ച് പൊതു സമൂഹത്തോട് മാപ്പു പറയണമെന്ന് സിപിഎം ബത്തേരി ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഫ്‌ലാറ്റ് നിര്‍മ്മിക്കാന്‍ അനുവദിച്ച ഭൂമി വനഭൂമിയാണന് കാണിച്ച് ഹൈക്കോടതിയില്‍ കേസ് നല്‍കി നിര്‍മ്മാണത്തിന് സ്റ്റേ വാങ്ങിയാണ് പദ്ധതി അട്ടിമറിച്ചതെന്നും  കേസ് പിന്‍വലിച്ചുവെന്ന് പറയുന്ന കൗണ്‍സിലറുടെ പ്രസ്താവന വാസ്തവവിരുദ്ധമാണന്നും ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!