അഭിമാനമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ 

0

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടുപരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി അഭിമാനമായി 3 വിദ്യാര്‍ത്ഥികള്‍.  സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന്  ഈ വര്‍ഷം പ്രിന്‍സിപ്പളായി വിരമിച്ച കൊല്ലവേലില്‍ ലിയോ മാത്യു അധ്യാപികയായ ഷേര്‍ളി കുരുവിള ദമ്പതികളുടെ മകന്‍ ലിസ് വിന്‍ ലിയോ,ആലുര്‍ക്കുന്ന് മാളിയേക്കല്‍ റോയ് – മിനി ദമ്പതികളുടെ മകള്‍ അനിറ്റ് റോയ്, കബനി ഗിരി ഞൊണ്ടന്‍മക്കല്‍ മാത്യു- ഷൈജ ദമ്പതികളുടെ മകള്‍ നിയാറോസ് മാത്യു എന്നിവരാണ് സ്‌കൂളിന് അഭിമാനമായത്.

Leave A Reply

Your email address will not be published.

error: Content is protected !!