സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ ആശങ്ക

0

ഇതര സംസ്ഥാനങ്ങളില്‍ മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് എത്തുന്നവര്‍ സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കല്ലൂരിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നും യാത്രതുടരുന്ന ഇവരുടെ വാഹനത്തില്‍ വഴിക്കണ്ണ് എന്ന സ്റ്റിക്കര്‍ പൊലീസ് പതിക്കുന്നുണ്ടങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്രാമദ്ധ്യേ ഇറങ്ങുന്നതും കടകളില്‍ കയറുന്നതുമാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ യാത്രാമദ്ധ്യേ ഇറങ്ങാതെ അതതു സ്ഥലങ്ങളില്‍ എത്തുന്നുണ്ടന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!