നരഭോജിക്കടുവയെ പിടികൂടാന്‍  കൂടുകള്‍ സ്ഥാപിച്ചു

0

പുല്‍പ്പള്ളി കതവാക്കുന്നില്‍   യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജിക്കടുവയെ പിടികൂടാന്‍ വനം വകുപ്പ് വനാതിര്‍ത്തിയില്‍ കൂടുകള്‍ സ്ഥാപിച്ചു. കതവാക്കുന്ന്, ബസവന്‍ക്കൊല്ലി വനമേഖലകളിലാണ് 2 കൂടുകള്‍ സ്ഥാപിച്ചത്. കടുവയെ പിടികൂടുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ആഴ്ച്ചകള്‍ക്ക് ശേഷം കടുവയെ ഈവന മേഖലയില്‍ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതോടെയാണ് വനം വകുപ്പ് 2കൂടുകള്‍ സ്ഥാപിച്ചത്.  കടുവയെ മയക്ക് വെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!