വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് ഔദ്യോഗിക ഉദ്‌ഘാടനവും ലോഗോ പ്രകാശനവും

0

കൽപ്പറ്റ: വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് ഔദ്യോഗിക ഉദ്‌ഘാടനവും ലോഗോ പ്രകാശനവും  വയനാട് പോലീസ് ചീഫ് ശ്രീ  ആർ .ഇളങ്കോ  ഐ.പി.എസ് നിർവഹിച്ചു  .   ദേശീയ തലത്തിൽ മൗണ്ടൈൻ ബൈക്കിങ്ങിൽ സിൽവർ മെഡൽ നേടിയ അപർണ സുരേഷിനുള്ള ഉപഹാരം ശ്രീ ആർ ‘ ഇളങ്കോ ഐ.പി.എസ്.,  ക്യാഷ് അവാർഡ്  ടി.പി.പോൾ എന്നിവർ വിതരണം ചെയ്തു .വയനാട് പോലീസ് ചീഫിനുള്ള ഹോണററി മെമ്പർഷിപ് ക്ലബ്ബ് സെക്രട്ടറി  ശ്രീ . സുധീഷ് സി.പി. കൈമാറി  ഉദ്‌ഘാടന റൈഡിന്റെ ഫ്ലാഗ് ഓഫ് സിനിമാ താരം  ശ്രീ അബു സലിം നിർവഹിച്ചു   . .കൽപ്പറ്റ മുതൽ കാരാപ്പുഴ വരെയുള്ള ഉദ്‌ഘാടന സവാരിയിൽ വയനാട് പോലീസ് ചീഫിനോടൊപ്പം  ക്ലബ്ബിലെ  മറ്റു റൈഡർമാരും പങ്കെടുത്തു . വിദ്യാർത്ഥികളിലും യുവതീ യുവാക്കളിലും സൈക്കിളിന്റെ പ്രാധാന്യം എത്തിക്കുക , ചെറു യാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കുന്നതിലൂടെ  ഗണ്യമായ യാത്ര ചിലവു കുറക്കുക  , സൈക്കിൾ ഉപയോഗിക്കുന്നതിലൂടെ  വായു ശബ്ദ മലിനീകരണം കുറക്കുക , മാനസിക ശാരീരിക ഉല്ലാസത്തിനും ജീവിത ശൈലീ രോഗ പ്രതിരോധത്തിനുമായി സൈക്കിൾ സവാരി ശീലമാക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളോടെ രൂപീകരിച്ച ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ വയനാടിന് മുതൽക്കൂട്ടാകട്ടെയെന്ന് ഉദ്‌ഘാടന റൈഡിനു ശേഷം  വയനാട് പോലീസ് ചീഫ് ആശംസിച്ചു .

ക്ലബ്ബ് പ്രസിഡന്റ് ഡോ .മുഹമ്മദ് സാജിദ് , സെക്രട്ടറി  ശ്രീ  സുധീഷ് സി. പി , ട്രഷറർ  ശ്രീ  അബ്ദുൾ ഹാരിഫ് , സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്  ശ്രീ സലിം കടവൻ  . സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീ  സുബൈർ ഇളംകുളം , എസ്.സി.പി.സി സെക്രട്ടറി ശ്രീ  കബീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!