സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കോവിഡ്

0

സംസ്ഥാനത്ത് ഇന്ന്  150 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  65 പേർ രോഗമുക്തി നേടി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 91 പേർവിദേശത്തു നിന്നെത്തിയവരാണ്. 48         പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്.  10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!