മണ്ണിട്ടതിനു പിന്നാലെ കമ്പിവേലി തീര്‍ത്ത് കര്‍ണ്ണാടകം

0

മാനന്തവാടി:കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വീണ്ടും കര്‍ണ്ണാടകത്തിന്റെ പ്രകോപനപരമായ നടപടി.നിലവില്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി,കുട്ട ചെക്‌പോസ്റ്റില്‍ കമ്പിവേലികെട്ടിയാണ് മനുഷ്യത്വരഹിതമായ നടപടി കര്‍ണ്ണാടകം സ്വീകരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കര്‍ണ്ണാടകത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്നും വയനാട് ജില്ലയിലേക്ക്  നിത്യവൃത്തിക്ക് വരുന്ന തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ് കര്‍ണ്ണാടകത്തിന്റെ ഈ നടപടി. കൂടാതെ കാര്‍ഷിക വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് അടുത്തു നില്‍ക്കുന്ന അതിര്‍ത്തി പ്രദേശം കൂടിയാണിത്.  മഹാമാരിയുടെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ മറവില്‍ കേരളത്തെ കര്‍ണാടകവുമായി ബന്ധിപ്പിക്കുന്ന അതിര്‍ത്തിയിലുള്ള നാഷണല്‍ ഹൈവേ  ഉള്‍പ്പെടെയുള്ള റോഡുകളും മറ്റ് ഉള്‍നാടന്‍ റോഡുകളും കര്‍ണാടക സര്‍ക്കാര്‍ അടച്ച സംഭവം കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവിച്ചത്. തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടാണ് അതിര്‍ത്തി തുറന്നു നല്‍കിയത്.കര്‍ണാടക സര്‍ക്കാര്‍ റോഡുകള്‍ ബ്ലോക്ക് ചെയ്തതിന്റെ ഫലമായി കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണവും അതുപോലെതന്നെ കേരളത്തിലെ പ്രത്യേകിച്ചും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് മംഗളൂരു അടക്കമുള്ള കര്‍ണാടകത്തിലെ ആതുര ശുശ്രൂഷ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തന്നതിന് തടസ്സം ഉണ്ടാകുകയും ചെയ്തതിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് കര്‍ണ്ണാടകത്തിന്റെ ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടി ഉണ്ടായിരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!