കൽപറ്റ: പെട്രോൾ വില വർദ്ധനവ് പിൻവലിക്കുക, ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അനീതി അവസാനിപ്പിക്കുക, പ്രവാസികളുടെ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ഇന്ത്യൻ നാഷണൽ ലീഗ് വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം നടത്തി. കേന്ദ്രസർക്കാർ സ്ഥാപനമായ ബി എസ് എൻ എലിന് മുന്നിൽ നടത്തിയ സമരം ഐഎൻഎൽ വർക്കിംഗ് പ്രസിഡണ്ട് കുന്നുമ്മൽ മൊയ്തു സാഹിബ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പഞ്ചാര അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിങ് സെക്രട്ടറി നജീബ് ചന്തക്കുന്ന്, സ്റ്റേറ്റ് കൗൺസിൽ അംഗം എം ടി ഇബ്രാഹം, ബഷീർ ബത്തേരി, മൊയ്തൂട്ടി കണിയാമ്പറ്റ, മുഹമ്മദ് കുട്ടി ചെമ്പൂത്ര, സലാം കാപ്പൻ കൊല്ലി, സലിം കൊല്ലി പനമരം, സലാം നെല്ലിമുണ്ട, റഫീഖ് മില്ല്മുക്ക് എന്നിവർ സംസാരിച്ചു