ഇന്ധന വിലവര്‍ദ്ധനവ് സ്വകാര്യ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്

0

കൊവിഡ് 19 പ്രതിസന്ധിയില്‍ യാത്രാക്കാര്‍ ഇല്ലാതായതോടെ അതിരൂക്ഷമായ പ്രതസന്ധിയിലൂടെയാണ്‌സ്വകാര്യ ബസ് മേഖല കടന്നുപോകുന്നത്. ഇതിനിടയില്‍ ഇരുട്ടടിയായിരിക്കുകയാണ് ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധന വില. ഈ സാഹചര്യത്തില്‍ ബസ് മേഖല മുന്നോട്ട് കൊണ്ടു പോകാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവില്‍ ജീവനക്കാര്‍ക്ക് കൂലിപോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ധന വിലകൂടി വര്‍ദ്ധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉടമകള്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, മീനങ്ങാടി, പുല്‍പ്പള്ളി എന്നീ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധിക്കുക. ഡീസല്‍ വില വര്‍ദ്ധന ഒഴിവാക്കുക, എക്‌സൈസ് നികുതി പിന്‍വലിക്കുക, ഡീസലിന് സബ്‌സീഡി നല്‍കുകയുംവില്‍പ്പന നികുതി ഒഴിവാക്കുകയും ചെയ്യുക സ്വാകര്യ ബസ് മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ പ്രതിഷേധ പരിപാടിയെന്ന് ജില്ലാ പ്രസിഡണ്ട് പി. കെ ഹരിദാസ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!