പാതയോരത്തെ കല്‍മതിൽ കാട്ടാന തകര്‍ത്തു

0

സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി പാതയോരത്തെ കല്‍മതിൽ  കാട്ടാന തകര്‍ത്തു. മൂന്നാം മൈലിന് സമീപമാണ് കാട്ടാന മതില്‍ പൊളിച്ചത്. ഇതുവഴി കഴിഞ്ഞദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കൃഷികളും നശിപ്പിച്ചു. പുല്‍പ്പളളി പാതയോരത്ത് മൂന്നാം മൈലില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മ്മിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍മതിലാണ് കാട്ടാന പൊളിച്ചത്. രണ്ട് ദിവസം മുമ്പ് കാട്ടാന തകര്‍ത്ത മതില്‍ വനംവകുപ്പ് പുതുക്കി പണിതിരുന്നു. ഇതാണ് വീണ്ടും കഴിഞ്ഞദിവസം ആന തകര്‍ത്തത്. ഇതുവഴി കൃഷിയിത്തില്‍ ഇറങ്ങിയ കാട്ടാന നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിപ്പിച്ചു.1980 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ കല്‍മതില്‍ ആനപ്രതിരോധ പ്രവര്‍ത്തനത്തില്‍ മാതൃകായിയിരുന്നു. മതില്‍ തകര്‍ത്ത് കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങിയതോടെ പ്രദേശവാസികളും പ്രതിഷേധത്തിലാണ്. നിലവിലെ അവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ സമരവുമായി രംഗത്തുവരുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!