ബാണാസുര ഡാം റിസര്‍വൊയറിലെ മത്സ്യവിപണനം ആരംഭിച്ചു.

0

റിസര്‍വ്വോയറില്‍ മീന്‍ പിടിക്കാന്‍ നിബന്ധനകളോടെ  ബാണാസുര സാഗര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘത്തിനാണ് അനുമതി നല്‍കിയത്.തരിയോട് മഞ്ഞൂറയിലും പടിഞ്ഞാറത്തറ കുറ്റിയാംവയലിലുമാണ് മീന്‍ വില്‍പ്പന.

ആദിവാസി വിഭാഗത്തില്‍പ്പെട്ട 91 പേര്‍ അടങ്ങിയ സംഘത്തിനാണ് വൈകുന്നരം 5 മണിമുതല്‍ രാത്രി 8 മണിവരെ റിസര്‍വൊയറില്‍ നിന്ന് മത്സ്യബന്ധനം നടത്താന്‍ കെ എസ് ഇ ബി അനുമതി നല്‍കിയിരിക്കുന്നത്.റിസര്‍വൊയറില്‍ ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെയാണ് ഓരോ വര്‍ഷവും ഫിഷറീസ് വകുപ്പ് നിക്ഷേപിക്കുന്നത്.കഴിഞ്ഞ വര്‍ഷം മാത്രം പതിമൂന്ന് ലക്ഷത്തോളം മത്സ്യവിത്തുകള്‍ ഡാമില്‍ നിക്ഷേപിച്ചു.എന്നാല്‍ ഇത് വിളവെടുക്കാന്‍ ഇത് വരെയും ഡാം അധികൃതര്‍ ഔദ്യോഗികമായി അനുമതി നല്‍കിയിരുന്നില്ല.സ്വകാര്യമായി പിടിക്കുന്ന മത്സ്യം സ്വകാര്യറിസോര്‍ട്ടുകളിലും മറ്റും വില്‍പ്പന നടത്തുകയായിരുന്നു ഇത് വരെയും.മഴക്കാലത്ത് ഡാം ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് നിരവധി മത്സ്യങ്ങള്‍ പുഴയിലേക്ക് ഒഴുകിപ്പോവുകയും ചെയ്തിരുന്നു.കട്ല,ചെമ്പല്ലി,റോഗ് തുടങ്ങിയ മീനുകളാണ് റിസര്‍വൊയറിലുള്ളത്.ഫിഷറീസ് വകുപ്പും ഡാം അതോറിറ്റിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് നിബന്ധനകളോടെ മത്സ്യബന്ധനത്തിന് സംഘത്തിന് അനുമതി നല്‍കിയത്.ഇതോടെ സംഘാംങ്ങളല്ലാത്തവര്‍ റിസര്‍വ്വൊയറില്‍ നിന്നും മീന്‍ പിടിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.സംഘത്തിലെ അംഗങ്ങള്‍ പിടിക്കുന്ന മീന്‍ മഞ്ഞൂറയിലെയും കുറ്റിയാംവയലിലെയും വില്‍പ്പന സ്റ്റാളുകള്‍ വഴി രാവിലെ 9 മണിമുതല്‍ 12 മണിവരെ വില്‍പ്പന നടത്തും.ശുദ്ധജലത്തില്‍ വളരുന്ന മീനിന് ആവശ്യക്കാറേറെയുള്ളതിനാല്‍ ആദ്യമെത്തുന്നവര്‍ക്കായിരിക്കും മീന്‍ ലഭിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!