ജൂണ്‍ ഒന്നുമുതല്‍ 13 വരെ വയനാട്ടില്‍ ലഭിച്ചത് 164.1 സെന്റീമീറ്റര്‍ മഴ. വരും ദിനങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രതീക്ഷിച്ച മഴയെക്കാള്‍ 27 മില്ലിമീറ്റര്‍ കുറവു മഴയാണ് ജില്ലയില്‍ ലഭിച്ചത്. ശനിയാഴ്ച വയനാട്ടില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇത്തവണ വയനാട്ടില്‍ മികച്ച തോതില്‍ വേനല്‍ മഴ കിട്ടിയിരുന്നു. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലാണ് ഇത്തവണ കാലവര്‍ഷം എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വന്‍ കെടുതികള്‍ കൊണ്ടുവന്നിരുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തന ദൗത്യം ഏറ്റെടുക്കുന്നതിന് ദേശിയ ദുരന്ത നിവാരണ സേനയിലെ 22 പേരടങ്ങുന്ന സംഘം വയനാട്ടിലെത്തിയിട്ടുണ്ട്.