റോഡ് തടസ്സപ്പെടുത്താന്‍ വനം വകുപ്പ് നീക്കം

0

ബത്തേരി-പുല്‍പ്പള്ളി റോഡ് അടക്കം വനത്തിലൂടെ കടന്നു പോകുന്ന 4 ഹൈവേകളില്‍ ഹമ്പുകള്‍ ഉണ്ടാക്കി യാത്ര തടസ്സപ്പെടുത്താനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഭാവി സമരപരിപാടികള്‍ ആലോചിക്കും. ജില്ലാ കലക്ടര്‍ക്കടക്കം പരാതിയും നല്‍കും.പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പുല്‍പ്പള്ളി യുണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര ,സെക്രട്ടറി കെ.എസ്. അജിമോന്‍ എന്നിവര്‍ പറഞ്ഞു. വന്യമൃഗങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ കുടിയേറ്റ കാലംമുതല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ജില്ലയിലെ തന്നെ ഏറ്റവും നല്ല റോഡുകളിലൊന്നായ ബത്തേരി- പുല്‍പ്പള്ളി റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ച് തടസ്സപ്പെടുത്താന്‍ ഉള്ള നടപടികളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍മാറണം. ചില രഹസ്യ അജണ്ടകളുടെ പേരില്‍ കുടിയേറ്റ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനും, ക്രമേണ റോഡ് അടച്ചുപൂട്ടാനുമുള്ള നീക്കമാണിതെന്നും ആരോപിച്ചു. മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ-യുവജന പ്രസ്ഥാനങ്ങളുടെയും, പൊതുസമൂഹത്തിന്റെയുംപിന്തുണയോടു കൂടി പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!