റോഡരികുകള്‍ മാലിന്യനിക്ഷേപ കേന്ദ്രമോ

0

അമ്പലവയല്‍ കൊളഗപ്പാറ റോഡില്‍ മാലിന്യം തള്ളുന്നത് നിത്യസംഭവമായിട്ടും നടപടിയെടുക്കാന്‍ കഴിയാതെ അധികാരികള്‍ 
അമ്പലവയല്‍ കൊളഗപ്പാറ റോഡില്‍ ആയിരംകൊല്ലി മുതല്‍ മട്ടപ്പാറ വരെ പ്രദേശങ്ങളിലാണ് പലപ്പോഴും വ്യാപകമായി മാലിന്യം കൊണ്ട് വന്ന് തള്ളുന്നത്. കോഴി വേസ്റ്റ് അടക്കം കണ്ടെത്തിയിട്ടുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിയാറില്ല.  കഴിഞ്ഞ ദിവസം രാത്രി ഈ പ്രദേശത്ത് തന്നെ പാക്കറ്റില്‍ ആക്കിയ ഉണക്ക മീനുകളും നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് സമീപത്തുതന്നെ ആയി ചിങ്ങാരി എക്സ്റ്റന്‍ഷന്‍ ഫാമിന്റെ സ്ഥലത്തും ഉണക്കമീനും കോഴി വേസ്റ്റും കണ്ടെത്തിയിട്ടുണ്ട് .സിറ്റി ഗ്രീന്‍ എന്ന ലേബലുള്ള ഉണക്കമീന്‍ പാക്കറ്റുകളാണ് റോഡരുകില്‍ കിടക്കുന്നത്. ലേബലിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ നമ്പര്‍ ഉടമ ഒഴിഞ്ഞുമാറുകയാണ്.റോഡിനിരുവശത്തും  കാടുള്ളതിനാലും പ്രദേശത്ത് ഇരുട്ട് നിറഞ്ഞ പ്രദേശമായതുകൊണ്ടും ഏതുതരത്തിലുള്ള മാലിന്യങ്ങളും ഈ പ്രദേശങ്ങളില്‍ ആളുകള്‍ നിക്ഷേപിക്കുകയാണ്. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം ഇതുവഴി പലപ്പോഴും കാല്‍നടയാത്ര പോലും അസഹ്യമാണ്.പഞ്ചായത്ത് അധികൃതര്‍ മുന്‍കൈ എടുത്ത് ഈ പ്രദേശങ്ങളില്‍ ക്യാമറ വെക്കുന്നത് അടക്കം  നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!