സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമെരുക്കാൻ തയ്യാറാവണം : യൂത്ത് കോൺഗ്രസ്സ്

0

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചുവെന്ന് ഖ്യാതി പറയുന്ന സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമെരുക്കാന്‍ തയ്യാറാവണമെന്ന്  യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍…… ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയുകയായിരുന്നു.ജില്ലയിലെ 100 യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീടുകളില്‍ ഓണ്‍ലൈന്‍ പഠനമുറികള്‍ ഒരുക്കി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യം യൂത്ത് കോണ്‍ഗ്രസ്സ് ഒരുക്കുമെന്നും  സംഷാദ് അറിയിച്ചു. അഗസ്റ്റ്യന്‍ പുല്‍പ്പള്ളി, ജിജോ പൊടിമറ്റത്തില്‍, മുസ്തഫ എറമ്പയില്‍, റോബിന്‍ പനമരം, രോഹിത് ബോധി,തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!