എൽഡിഎഫിനെ നാല് വർഷങ്ങൾ  ജനങ്ങളെ വഞ്ചിച്ച കാലഘട്ടം :കെ സി റോസക്കുട്ടി ടീച്ചർ

0

സുൽത്താൻബത്തേരി: കേരളത്തിനായ് ഒരു വലിയ പ്രൊജക്റ്റ് പോലും പ്രഖ്യാപിച്ചു തുടങ്ങാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ നാലുവർഷം കേരളം ഭരിച്ച ഇടതുസർക്കാർ .കഴിഞ്ഞ യുഡിഎഫ് ഗവൺമെൻറ് തുടങ്ങിപൂർത്തീകരിച്ച വൻ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് നിർവ്യതി അടയുക എന്നത് മാത്രമാണ് നമ്മൾ കണ്ടത് .പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല . യുവാക്കൾക്ക് വാഗ്ദാനം ചെയ്ത തൊഴിൽ നൽകാതെ അവരെ വഞ്ചിച്ചു. വയനാടിനെ ബാധിക്കുന്ന വയനാട് പാക്കേജ് ,വയനാട് റെയിൽവേ ,പ്രളയ പുനരധിവാസം, രാത്രി യാത്ര ഗതാഗതക്കുരുക്ക്, എന്നിവയിലുള്ള സജീവ ഇടപെടൽ ഇനിയും ഈ ഗവൺമെന്റിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല  സൗജന്യമായി ഭൂമി ലഭിച്ചിട്ടും വയനാട് മെഡിക്കൽ കോളേജ് തുടങ്ങാൻ സാധിച്ചിട്ടില്ല. അഴിമതി നടത്താൻ ഗവൺമെൻറ് പണമുപയോഗിച്ച് മറ്റൊരു സ്ഥലം കണ്ടെത്തുകയാണ് ചെയ്തത് . കോവിഡ് കാലമായ കഴിഞ്ഞ രണ്ട് മാസത്തെ കണക്ക് പറഞ്ഞാണ് . വികസന മുരടിപ്പിന്റേയും സാമ്പത്തിക തകർച്ചയുടെയും നാലു വർഷങ്ങൾ അതിജീവിക്കാൻ പാഴ്ശ്രമം നടത്തുന്നത്. കഴിഞ്ഞ് നാല് വർഷങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വികസനം നിഷേധിക്കുകയാണ് ഇടത്പക്ഷം ചെയ്തത്. കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെആഹ്വാനപ്രകാരം  കേരളത്തിലങ്ങോളമിങ്ങോളം ബൂത്ത്കളിൽ നടക്കുന്ന വഞ്ചനദിനത്തിന്റെ ഭാഗമായി സുൽത്താൻബത്തേരി 116 ാം ബൂത്ത് കമ്മിറ്റി. ബത്തേരി ഗാന്ധി ജംഗ്ഷനിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി വൈസ് പ്രസിഡൻറ് കെ.സി. റോസക്കുട്ടി ടീച്ചർ .ഡിസി സി ജനറൽ സെക്രട്ടറി നിസി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി അഷ്റഫ് മാടക്കര അധ്യക്ഷത വഹിച്ചു, ഷമീർ മാണിക്യം, മേബിൾ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!