ബേഗൂര്‍ പി എച്ച് സി യില്‍ കോണ്‍ഗ്രസിന്റെ കുത്തിയിരുപ്പ് സമരം
ബേഗൂര്‍ പി എച്ച് സി യില്‍ ഡോക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഒരു മാസത്തോളമായി കാട്ടിക്കുളം പ്രാധമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ലാതായിട്ട്്. ആരോഗ്യ കേന്ദ്രങ്ങളില്‍ കോടികള്‍ ഫണ്ട് ചിലവഴിക്കുന്നതല്ലാതെ മതിയായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്ത സ്ഥിതിയാണന്നും സമരക്കാര്‍ ആരോപിച്ചു.തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസ് പ്രസി.റഷീദ്, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി എ.എന്‍ നിഷാദ്, ഷിനോജ് അണമല, ഷംസിര്‍, ഹസൈനാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.