എടച്ചന കുങ്കന്റെ 212-ാമത് വീരാഹുതി പുഷ്പാര്‍ച്ചന നടത്തി.

0

എടച്ചന കുങ്കന്റെ 212-ാമത് വീരാഹുതി ദിനത്തോടനുബന്ധിച്ച് പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ എടച്ചേന കുങ്കന്‍ സ്മാരകസമിതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പുളിഞ്ഞാല്‍ കോട്ടമൈതാനിയിലെ സ്മൃതി മണ്ഡപത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം, സുകുമാരന്‍, ചന്ദ്രബാനു, ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
വീരയോദ്ധാവായ എടച്ചന കുങ്കനോട് അവഗണനയാണ് മാറിമാറിവന്ന കേരളം ഭരിച്ച സര്‍ക്കാരുകള്‍ ചെയുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ്. വീരയോദ്ധാവ് എടച്ചന കുങ്കന്റെ ഓര്‍മ്മകളുറങ്ങുന്ന വെള്ളമുണ്ട പുളിഞ്ഞാല്‍ കോട്ടമൈതാനത്ത് കുങ്കന്റെ സ്മാരകം പണിയുമെന്ന് വാഗ്ദാനം ചെയ്യുകയല്ലാതെ ഒന്നും നടപ്പാക്കാത്തത് ഈ ചരിത്ര പുരുഷനോടുള്ള അവഗണനയാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 15 ലക്ഷം രൂപ അനുവദിച്ചു എന്ന് പറയുകയല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാത്ത ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്നും എത്രയും പെട്ടെന്ന് റവന്യൂ ഭൂമി ആയ പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ കുങ്കന്റെ സ്മാരകം സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!