മാനന്തവാടി നഗരസഭാ യോഗത്തില്‍ യു.ഡി.എഫിന്റെ പ്രതിഷേധം.
മാനന്തവാടി നഗരസഭാ യോഗത്തില്‍ യു.ഡി.എഫിന്റെ പ്രതിഷേധം.ബഹളത്തെ തുടര്‍ന്ന് അജണ്ട പൂര്‍ത്തീകരിച്ച് യോഗം അവസാനിപ്പിച്ചു.കൂടിയാലോചനയില്ലാതെയാണ് ഒരു കോടി ചിലവഴിച്ചതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷം ഏറ്റെടുത്ത് ചെയര്‍മാന്‍ രാജിവെക്കണമെന്ന് യു.ഡി.എഫ്, അതെ സമയം ആരോപണം അടിസ്ഥാന രഹിതമെന്നും ഒരു കോടി വിനിയോഗിച്ചത് നിയമാനുസൃതമെന്നും യു.ഡി.എഫിന്റെത് രാഷ്ട്രീയ നാടകമെന്നും ഭരണസമിതി.സംസ്ഥാനത്തെ പുതുതായി രൂപീകരിച്ച നഗരസഭകള്‍ക്ക് ഒരു കോടി രുപ സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. ഈ ഒരു കോടി രൂപ കൗണ്‍സില്‍ യോഗം കൂടാതെ ചില പദ്ധതികള്‍ക്ക് മാത്രമായി ഭരണപക്ഷം നീക്കിവെച്ചു എന്നാരോപിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇന്ന് നടന്ന ഭരണ സമിതി യോഗം തടസപ്പെടുത്തിയത് ചെയര്‍മാന്റെ ചെയറിനടുത്ത് എത്തി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹളം വെക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത്.ഈ സമരം അജണ്ടകള്‍ വായിച്ച് അംഗീകരിച്ചതായി അറിയിച്ചചെയര്‍മാന്‍ കൗണ്‍സില്‍ യോഗം അവസാനിച്ചതായി അറിയിക്കുകയും ചെയ്തു.ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് വിമല്‍ കുമാറിനെ ഉപരോധിക്കുയും ചെയ്തു.പോലീസ് എത്തി കൗണ്‍സിലര്‍മാരെ നീക്കം ചെയ്തു ഇതെതുടര്‍ന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും നഗരസഭക്ക് മുന്‍പില്‍ കുത്തിയിരിക്കുകയും ചെയ്തു.
അതെ സമയം നിയമാനുസൃതമായി നഗരത്തിലെ പൊതു ആവശ്യങ്ങള്‍ക്കാണ് ഒരു കോടി ചിലവഴിച്ചതെന്നും യു.ഡി.എഫി.ന്റെത് രാഷ്ട്രീയ നാടകമാണെന്നും ഭരണപക്ഷം ആരോപിച്ചു.