മക്കിമല എസ്‌റ്റേറ്റില്‍ ക്ഷേത്രത്തിനു ഭീഷണിയായ കുളം സബ്ബ് കലക്ടര്‍ സന്ദര്‍ശിച്ചു

0

തലപ്പുഴ മക്കിമല എസ്‌റ്റേറ്റില്‍ ക്ഷേത്രത്തിനു ഭീഷണിയായ കുളം സബ്ബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു നാട്ടുകാരുടെ പരാതിയും കേട്ടു.നടപടി ഉടനെന്ന് സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്.കുളം സംബദ്ധിച്ച് അമ്പല കമ്മറ്റിയും പ്രദേശവാസികളും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സബ്ബ് കലക്ടറുടെ സന്ദര്‍ശനം. താലൂക്ക് ലാന്റ് ബോര്‍ഡില്‍ കേസ് നിലനില്‍ക്കുന്ന സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്
തലപ്പുഴ മക്കിമലയില്‍ സ്വകാര്യ തേയില തോട്ട ഉടമയാണ് അനധികൃതമായി കുളം നിര്‍മ്മിക്കുന്നത്. പ്രദേശത്തെ ശ്രീ ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിന് ഭീഷണിയാം വിധമാണ് കുളം നിര്‍മ്മിച്ചിട്ടുള്ളത്.അടുത്ത കാലത്ത് കുളത്തിന്റെ തടയണ ബലക്ഷയം സംഭവിച്ചതോടെ വെള്ളം ക്ഷേത്രത്തിലേക്കും ക്ഷേത്ര മുറ്റത്തേക്കും ഒഴുകിയിരുന്നു അമ്പല കമ്മറ്റിയും നാട്ടുകാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഇടപ്പെട് കുളത്തിലെ ജലനിരപ്പ് താഴ്ത്തിയിരുന്നു. കുളം ക്ഷേത്രത്തിന് ഭീഷണിയായത് സംബദ്ധിച്ച് അമ്പല കമ്മറ്റിയും നാട്ടുകാരും കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ്കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത് കമ്മറ്റി കാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്ത സബ്ബ് കലക്ടര്‍ ഇക്കാര്യത്തില്‍ ഉടനടി നടപടി കൈകൊള്ളുമെന്നും അമ്പല കമ്മറ്റിക്കാര്‍ക്ക് ഉറപ്പും നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!