ആദ്യദിവസം അതിര്‍ത്തികടന്നെത്തിയത് 262 പേര്‍
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തിങ്കളാഴ്ച മാത്രം 262 പേരാണ് സംസ്ഥാനത്തേക്ക് എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങികിടന്നവരാണ് ഇതിലേറെയും.ഇവര്‍ പ്രത്യേക അനുമതി പ്രകാരമാണ് അതിര്‍ത്തിയിലെത്തിയത്.മുഴുവന്‍ ആളുകളെയും കല്ലൂര്‍ 67ലെ മിനി ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് ഇവരെ സ്വദേശങ്ങളിലേക്ക് പൊലിസ് അകമ്പടിയോടെ അയച്ചത്. ഇന്നും രാവിലെ മുതല്‍ നിരവധി വാഹനങ്ങളാണ് അതിര്‍ത്തി കടന്ന് എത്തുന്നത്.