അഷ്‌റഫുണ്ടെങ്കില്‍ ലോക് ഡൗണ്‍ സമയത്തും കമ്പളക്കാട്ടുകാര്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ടിവരില്ല, കാരണം ഇദ്ദേഹത്തിന്റെ കടയില്‍ എന്തിനും വിപണിയിലുള്ളതിനേക്കാള്‍ വില വളരെയധികം കുറവാണ്.കഴിഞ്ഞ മാസം ഉള്ളിക്ക് പൊതുവിപണിയില്‍ കിലോക്ക് 40 രൂപയുള്ളപ്പോള്‍ അഷ്‌റഫിന്റെ കടയില്‍ നിന്നും ഉള്ളി വിറ്റത് 25 രൂപയ്ക്ക്.ഇപ്പോള്‍ 6 കിലോ ഉള്ളി വില്‍ക്കുന്നതും 7 കിലോ തക്കാളി വല്‍ക്കുന്നതും 100 രൂപയ്ക്ക്.എല്ലാ തരം പച്ചക്കറികളും പഴവര്‍ഗങ്ങളും ഇദ്ദേഹത്തിന്റെ കടയിലുണ്ട്.കച്ചവടത്തില്‍ വലിയ ലാഭം പ്രതീക്ഷിക്കാതെ ഈ ദുരന്തകാലത്ത് പ്രദേശവാസികളേയും നാടിനേയും ഇത്തരത്തില്‍ സഹായിക്കാന്‍ കഴിയുന്നത് തനിക്ക് കിട്ടുന്ന ഭാഗ്യമാണെന്നാണ് ഈ സാമൂഹ്യ പ്രവര്‍ത്തകന്‍ പറയുന്നത്.കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലാണ് അഷ്‌റഫ് പഞ്ചാരയുടെ കട.
Sign in
Sign in
Recover your password.
A password will be e-mailed to you.