മാനന്തവാടിയില്‍ കര്‍ശന നിയന്ത്രണം
മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മധ്യവയസ്‌കന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണവുമായി പോലീസ്.ഇന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ വീട് വിട്ട് പുറത്തിറങ്ങാനോ,പോലീസ് സ്റ്റേഷന്‍ പരിധി വിട്ട്പുറത്തേക്ക് പോകാനോ പാടില്ലെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.മറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ക്ക് മാനന്തവാടി സ്റ്റേഷന്‍ പരിധിയിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.വളരെ അടിയന്തിര സാഹചര്യമാണെങ്കില്‍ മാത്രമേ യാത്രാനുമതി നല്‍കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.