സാമൂഹ്യ അടുക്കള വഴി വയനാട് ഹാരിസണ്‍ മലയാളം ലിമിറ്റഡ് ദിവസവും 780 ഉച്ച ഭക്ഷണപൊതികള്‍ വിതരണം ചെയ്യും. കുടുംബശ്രി മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന സാമൂഹ്യ അടുക്കള വഴിയാണ് ഇവ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുക.ആദ്യ ഘട്ടത്തില്‍ 15 ദിവസത്തേക്ക് വിതരണം ചെയ്യും. ഇതിനായി 2.25 ലക്ഷം രൂപ ചെലവിടും. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് വയനാട് വാലി ജനറല്‍ മാനേജര്‍ ബെനില്‍ ജോണ്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. കുടുംബശ്രി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത, ഡെപ്യൂട്ടി പേഴ്‌സണല്‍ മാനേജര്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.