ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക്
മഞ്ഞകാര്‍ഡ് നല്‍കും
കോവിഡ് 19 ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിന് ഫുട്‌ബോള്‍ മത്സരങ്ങളില്‍ പരിചിതമായ മഞ്ഞകാര്‍ഡുമായി ജില്ലാ സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റും ചൈല്‍ഡ്‌ലൈനും രംഗത്ത്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കാണ് മഞ്ഞകാര്‍ഡ് നല്‍കുക. കോവിഡ് സംബന്ധിച്ച് പൊതു സമൂഹം സ്വീകരിക്കേണ്ട മുന്‍ കരുതലുകളും മുന്നറിയിപ്പും ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് രൂപപ്പെടുത്തിയിട്ടുളളത്. വിവിധ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഇവ വിതരണം ചെയ്യും. ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമ്പോള്‍ ആളുകള്‍ അശ്രദ്ധമായി സമൂഹത്തിലിടപ്പെടുന്നതും മുന്‍കരുതലുകള്‍ അവഗണിയ്ക്കുന്നതിനും സാധ്യതയുണ്ട്. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതിന് ബോധവല്‍കരണ പരിപാടികൊണ്ട് സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ കരുതുന്നു. കാര്‍ഡില്‍ ചിത്രകലാ അധ്യാപകനായ എന്‍.ടി. രാജീവ് മാസ്റ്ററുടെ കാര്‍ട്ടൂണ്‍ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post