കോഴി വില കൂട്ടി വിറ്റ വ്യാപാരികളില്‍ നിന്നും
പിഴ ഈടാക്കി
സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കോഴിയിറച്ചിക്ക് ജില്ലാ ഭരണകൂടം നിശ്ചയിച്ചതിലും കൂടുതല്‍ വില ഈടാക്കിയ രണ്ട് വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പൊതു വിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയപരിശോധനയിലാണ് നടപടി. പിഴ ഇനത്തില്‍ വ്യാപാരികളില്‍ നിന്നും 5000 രൂപ ഈടാക്കി. ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ജയപ്രകാശ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബിനില്‍ കുമാര്‍, നയന പുരുഷോത്തമന്‍, ലീഗല്‍ മെട്രോളജി ഇന്‍സപെക്ടര്‍ ഫിറോസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ റെനീഷ്, മുഹമ്മദ്, ബീരാന്‍കുട്ടി എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന. വരു ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post