38-ാം മത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു
38-ാം മത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പനമരത്ത് നടന്നു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളും മേള ഉദ്ഘാടനം ചെയ്തു. ഇന്ന് 41 ഇനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 190 പോയ്‌നുകളുമായി മാനന്തവാടി ബത്തേരി ഉപജില്ലകള്‍ ഒപ്പത്തിനൊപ്പവും വൈത്തിരി ഉപജില്ല 176 പോയന്റുകളുമായി മൂന്നമത് എത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 36 ഇനങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ 166 പോയ്ന്റുമായി മാനന്തവാടി ഉപജില്ലയും 154 പോയന്റുമായി വൈത്തിരി ഉപജില്ലയും 145 പോയന്റുമായി ബത്തേരി ഉപജില്ലയും മുന്നേറുന്നു. യു.പി വിഭാഗത്തില്‍ 18 ഇനങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ 75 പോയന്റുമായി വൈത്തിരി ഉപജില്ലയും 73 പോയന്റുമായി മാനന്തവാടി ഉപജില്ലയും 71 പോയ്ന്റുമായി ബത്തേരി ഉപജില്ലയും മുന്നേറ്റം തുടരുന്നു.