നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി
മാനന്തവാടി താഴെയങ്ങാടി റോഡില്‍ മാരിയമ്മന്‍ കോവിലിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി രണ്ടു പേര്‍ക്ക് പരുക്കേറ്റു.ഒഴക്കോടി കൃഷ്ണ ഭവന്‍ നാരായണ കുറുപ്പ്(59),ഭാര്യ ഇന്ദിര (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നുച്ചയോടെയാണ് സംഭവം.പരുക്കേറ്റവരെ ജില്ലാശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇരുവരുടേയും കാലിനാണ് പരിക്കേറ്റിരിക്കുന്നത്.