കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നുകള്‍
കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുഞ്ഞൂട്ടനും കുഞ്ഞാറ്റയും ഉണ്ണിക്കുട്ടനും. ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ.വി മോഹനന്റെ പേര കുട്ടികളാണ് മുത്തച്ചന്‍ വിഷുകൈനീട്ടമായി നല്‍കിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് തുക എറ്റുവാങ്ങി.വിഷുകൈനീട്ടമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടന്ന് കുട്ടികള്‍ പറഞ്ഞു.