അതിജീവനത്തിന്റെ ഹരിത കേരളം – എന്റെ പച്ചക്കറിത്തോട്ടം ക്യാമ്പയിനില്‍ പങ്കാളികളായി വീട്ടമ്മമാരും 

0

ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിജീവനത്തിന്റെ ഹരിത കേരളം – എന്റെ പച്ചക്കറിത്തോട്ടം ക്യാമ്പയിന്‍ ശ്രദ്ധേയമാവുന്നു. നിലവില്‍ ഈ ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഡിവൈഎഫ്‌ഐ യുടെ നേതാക്കന്‍മാരുടെയും, പ്രധാന പ്രവര്‍ത്തകരുടേയും വീടുകളിലാണ് കൃഷി നടത്തുന്നതെങ്കിലും വിത്താവശ്യപ്പെട്ട് നിരവധി വീട്ടമ്മമാര്‍ ഡിവൈഎഫ്‌ഐ നേതാക്കന്‍മാരെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കണിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ആവശ്യമുള്ളവര്‍ക്ക്  പച്ചക്കറി വിത്തുകള്‍ നല്‍കി. പയര്‍, വെണ്ട, മത്തന്‍, കുമ്പളം, ചീര, മുളക് തുടങ്ങിയ വിത്തുകളാണ് വിതരണം ചെയ്തത്. ലോക്ക് ഡൗണ്‍ കാലത്ത് കൂടുതല്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാതെ പ്രദേശത്തെ നാമമാത്രമായ പ്രവര്‍ത്തകരാണ് വിത്തുകളുടെ വിതരണത്തിന് നേതൃത്വം നല്‍കുന്നത്.
ഡിവൈഎഫ്‌ഐയുടെ ഈ ക്യാമ്പയിന്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് കണിയാരം സ്വദേശിനി ഷീന പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതല്‍ വിത്തുകള്‍ വിതരണം ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ്, കണിയാരം മേഖലാ സെക്രട്ടറി രതീഷ് രാജന്‍, പ്രസിഡന്റ് രാഹുല്‍ പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!