ഒന്നര ലക്ഷം രൂപയ്ക്കുള്ള പി പി ഇ കിറ്റുകള്‍ കെ.പി.എസ.്റ്റി.എ ജില്ലാ കലക്ടര്‍ക്ക് കൈമാറി.

0

കോവിഡ് 19 രോഗീപരിചരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് ഉപകരിക്കുന്ന പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേന്‍ (കെ.പി.എസ്.റ്റി.എ) വയനാട് ജില്ല കമ്മിറ്റി. ഒന്നര ലക്ഷത്തിലധികം വിലവരുന്ന 250 കിറ്റുകളാണ് നല്‍കിയത്. കലക്ട്രേറ്റില്‍ വെച്ച് കലക്ടര്‍ ഡോ.അദില അബ്ദുള്ളയും ഡിഎംഒ ഡോ.രേണുകയും കിറ്റുകള്‍ ഏറ്റുവാങ്ങി. മാനന്തവാടി സെന്റ് ജോസഫസ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റാണ് കിറ്റുകളുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. ഹോസ്പിറ്റല്‍ മാനേജര്‍ ഫാ.മനോജ് കവളക്കാട്ടിന്റെ സാന്നിധ്യത്തില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ജില്ലാ സെക്രട്ടറി എം.വി.രാജന്‍ എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ കൈമാറി. ജില്ല ട്രഷറര്‍ നേമിരാജന്‍, വൈത്തിരി ഉപജില്ല സെക്രട്ടറി ആല്‍ഫ്രഡ് ഫ്രെഡി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രണ്ടാം ഘട്ടമായി ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കായി സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന ‘മിനി ‘ കിറ്റുകളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!