ഈ കൊറോണ കാലത്ത് മരുന്നുകൾ വാങ്ങാൻ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്ക് സഹായകരമാകാൻ വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡൊണേറ്റ് ഡ്രഗ് കാമ്പയിനിന് തുടക്കമായി.സൗജന്യ മരുന്ന് ആവശ്യമുള്ളവർക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് വിവരങ്ങള്‍ കൈമാറുകയോ 04936-203400 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.മരുന്ന് വാങ്ങി നല്‍കാന്‍ താത്പര്യമുള്ളവരെ അതാത് മരുന്ന് കമ്പനികളുമായി ബന്ധിപ്പിച്ച് മരുന്നിന്റെ വിതരണം ഉറപ്പ് വരുത്തും. ഇതിനോടകം തന്നെ നിരവധി സംഘടനകളും വ്യക്തികളും സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. നിലവിൽ കോളനികളില്‍ ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ മരുന്ന് എത്തിച്ച് നല്‍കുന്നുണ്ട്. ഈ കാമ്പൈന്റെ ഭാഗമായി അശരണർക്ക് മരുന്നുകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം