കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ഡിജിറ്റലാകുന്നു.കൊറോണ കാലത്തിന്റെ പ്രത്യേകതയനുസരിച്ച് ഓശാന ഞായര്‍ മുതല്‍ ഉള്ള തിരുക്കര്‍മ്മങ്ങള്‍ ഓണ്‍ലൈനായാണ് വിശ്വാസികള്‍ക്ക് പങ്കെടുക്കാന്‍ അവസരം.ഇതിനായി ഫേസ്ബുക്ക്,യൂട്യൂബ്,മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയാണ് സഭാ നേതൃത്വം ഉപയോഗിക്കുന്നത്.ഫെയ്‌സ്ബുക്ക് വഴിയോ യൂട്യൂബ് ചാനല്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആരാധനകളിലും ചടങ്ങുകളിലും സംബന്ധിക്കണമെന്ന് മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. സാധാരണ ക്രൈസ്തവ ദേവാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന ദിവസമാണ് ഓശാന ഞായര്‍ എന്നാല്‍ ഇന്ന് ദേവാലയങ്ങളില്‍ ഒരിടത്തും ആളുകള്‍ ഉണ്ടായിരുന്നില്ല.പകരം സഭാ ചാനലുകളിലെ പ്രത്യേക ചടങ്ങുകളില്‍ വീട്ടിലിരുന്ന് വിശ്വാസികള്‍ പങ്കെടുത്തത് 8 പതിറ്റാണ്ടുകാലത്തെ ഓര്‍മ്മയില്‍ ആദ്യമായാണ് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ ദേവാലയങ്ങളില്‍ ഒഴിവാക്കുന്നതെന്ന് വെള്ളമുണ്ട സ്വദേശിനിയായ അന്നമ്മ പറഞ്ഞു.ഓശാന ഞായറിന്റെ തിരുക്കര്‍മ്മങ്ങള്‍ ബിഷപ്‌സ് ഹൗസിന്റെ ചാപ്പലില്‍ രാവിലെ 7 മണിക്ക് ആരംഭിച്ചു.ഓണ്‍ലൈനായി പങ്കെടുക്കാന്‍ രൂപതയുടെ ഫെയ്‌സ്ബുക്ക് പേജായ Eparchy of Mananthavady ഫോളോ ചെയ്യുകയാണ് വിശ്വാസികള്‍. കുടുംബങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കുന്നവര്‍ കുടുംബാംഗങ്ങള്‍ക്കാവശ്യമായ ഓല കരുതിയാല്‍ അവയും വെഞ്ചരിക്കപ്പെടുമെന്ന് രൂപതാദ്ധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്. ഓല ഇല്ലെങ്കിലും കുഴപ്പമില്ല. ഓണ്‍ലൈനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും അതിന് താത്പര്യമില്ലാത്തവര്‍ക്കും മറ്റുമായി കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും ഉപയോഗിക്കാവുന്ന കര്‍മ്മക്രമങ്ങള്‍ തയ്യാറാക്കിയതിന്റെ പി.ഡി.എഫ് രൂപതയില്‍ നിന്ന് അയച്ചു കൊടുത്തു.കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും വലിയ ആഴ്ചയില്‍ ഉപയോഗിക്കാവുന്ന പ്രത്യേക കര്‍മ്മങ്ങള്‍ ഉള്‍പ്പെടുത്തിയ ആന്‍ഡ്രോയ്ഡ് ആപ്പ് പ്ലേ സ്റ്റോര്‍ അംഗീകാരം കിട്ടിയാലുടനെ പബ്ലിഷ് ചെയ്യുമെന്ന് രൂപത കേന്ദ്രം അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.