മേപ്പാടി ചെമ്പ്രമലയുടെ താഴ് വാരത്തെ കാപ്പംകൊല്ലിയിലെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിലെ കൃഷി ആവശ്യത്തിന് വെള്ളമെടുക്കുന്ന കുളത്തിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനകള്‍ വീണത്.ആദ്യം ഒരു ആനയാണ് വീണത്. ഇതിനെ പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ആനയും കുളത്തില്‍ വീഴുകയായിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്.തുടര്‍ന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിച്ചു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ആനകളെ രക്ഷിക്കാന്‍ നടത്തിയ ശ്രമം നാല് മണിക്കൂര്‍ നീണ്ടു നിന്നു.ജെസിബി ഉപയോഗിച്ച് കുളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കിയാണ് ആനകള്‍ക്ക് കയറിപ്പോകാനുള്ള വഴിയൊരുക്കിയത്.എന്നാല്‍ ജെസിബി കണ്ട് ഭയന്ന ആനകള്‍ കുളത്തിന്റെ മറുഭാഗത്തേക്ക് മാറിനിന്നു.തുടര്‍ന്നു കിടങ്ങ് കീറി വഴി ഒരുക്കിയ ശേഷം തടിച്ചു കൂടിയ ആളുകളെ മാറ്റി ആനകള്‍ക്ക് കയറിപോകാന്‍ സൗകര്യം ചെയ്തു.കരക്ക് കയറിയ ആനകള്‍ തൊട്ടടുത്ത തോട്ടത്തിലേക്ക് നടന്നു മറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.